കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തി ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപ ധനസഹായം നൽകി. ക്രമസമാധാന ചുമതലുടെ ഭാഗമായി പൊതു ജനങ്ങളുമായി ഏറ്റവും അധികം ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്  ഉപയോഗിക്കുന്നതിന് മാസ്കുകളും വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് എന്നിവർ ചേർന്ന് സബ് ഇൻസ്പെക്ടർ ടി.ഡി.മുകേഷിനാണ് മാസ്കുകൾ കൈമാറിയ ത്. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ.ഷെമീർ, ബാങ്ക് വൈസ് പ്രസിഡ ന്റ് നസീമാ ഹാരീസ് ഭരണ സമിതിയംഗം പി.ഏ.താഹ എന്നിവർ പങ്കെടുത്തു.