കൊറോണ വൈറസ്ബാധൂലം  ജോലിയും, കൂലിയും നഷ്ടപ്പെട്ട കര്‍ഷകരെയും, കര്‍ഷക ത്തൊഴിലാളികളെയും ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം  ജനങ്ങള്‍ക്കും കൈത്താങ്ങാ യി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് രംഗത്ത്. മെയ് 1 മുതല്‍ 31 വരെ 25000 രൂപയുടെ പലിശരഹിത വായ്പ, 100 കുടുംബങ്ങള്‍ക്ക് 25 ലക്ഷവും, 6.4% പലിശനിര ക്കില്‍ 165 കുടുംബങ്ങള്‍ക്ക്  2 കോടിരൂപയും, മുഖ്യമന്ത്രിയുടെ ദുരിതാസ്വാസനിധിയി ലേക്ക് 2 ലക്ഷവും, കിടപ്പുരോഗികള്‍ക്ക് 55 കുടുംബങ്ങള്‍ക്ക് 55000 രൂപയും, സെന്‍റ് റീ ത്താസ് സ്കൂള്‍ തമ്പലക്കാടിന് സ്മാര്‍ട്ട് ക്ലാസ്സ് റൂം പണിയുന്നതിന് ഒന്നര ലക്ഷം രൂപ യും, നിര്‍ദ്ധനരായ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിന് തമ്പലക്കാട് എന്‍.എസ് . എസ്.യു.പി. സ്കൂളിനും, സെന്‍റ് മേരീസ് സ്കൂള്‍ കാഞ്ഞിരപ്പള്ളിക്കും, വിഴിക്കത്തോ ട് പി.വൈ.എം.എ. ലൈബ്രറിക്കും ടി.വികളും വിതരണം നടത്തി.

കൂടാതെ കാഞ്ഞിരപ്പള്ളിയിലെ വ്യാപാരി വ്യവസായികളുമായി സഹകരിച്ച് ചെറുകിട വ്യാപാരികള്‍ക്ക് പലിശരഹിത ചെറുകിട ലോണുകളും അനുവദിച്ചുകൊടുത്തുകൊണ്ട് ലോക് ഡൗണ്‍ കാലത്തെ അതിജീവിക്കാന്‍ കാഞ്ഞിരപ്പള്ളി  സര്‍വ്വീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങി. ഇതോടോപ്പം ബാങ്കിലും ജനത സ്റ്റോര്‍ എത്തുന്ന ഇടപാടുകാര്‍ക്ക്  മാ സ്ക്കും, സാനിറ്റൈസറുകളും, പ്രതിരോധമരുന്നുകളും വിതരണം നടത്തിയിരുന്നു. ജൂണ്‍ 5 ലോകപരിസ്ഥിതിദിനത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തെങ്ങ്, നെല്ലി, സീതപ്പ ഴം, ആര്യവേപ്പ്, പേര തുടങ്ങിയ ഫലവൃക്ഷത്തൈകളും തികച്ചും സൗജന്യമായി വിതര ണം നടത്തിയതായി ബാങ്ക് ഭരണസമിതി അറിയിച്ചു. ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ്ജ് വ ര്‍ഗ്ഗീസ് പൊട്ടംകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വ്യാപാരികളുടെ ലോണിന്‍റെ വി തരണ ഉല്‍ഘാടനം വ്യാപാരി വ്യവസായി അസോസിയേഷന്‍ കോട്ടയം ജില്ല പ്രസിഡന്‍റ് തോമസുകുട്ടി മുതുപുന്നക്കല്‍ നിര്‍വ്വഹിച്ചു.

വ്യാപാരി വ്യവസായി ഭരവാഹികളായ മാത്യു ചാക്കോ വെട്ടിയാങ്കല്‍, ജോസഫ് തോമ സ്, ബെന്നി കുട്ടന്‍ചിറ, ബിജു പത്യാല ബാങ്ക് വൈസ് പ്രസിഡന്‍റ് സുനിജ സുനില്‍, ഭരണ സമിതിയംഗങ്ങളായ ജോളി മടുക്കക്കുഴി, ജോബ് കെ. വെട്ടം, സ്റ്റനിസ്ലാവോസ് വെട്ടിക്കാ ട്ട്, തോമസുകുട്ടി ഞള്ളത്തുവയലില്‍, ഫിലിപ്പ് പള്ളിവാതുക്കല്‍, ജെസ്സി ഷാജന്‍ മണ്ണംപ്ലാ ക്കല്‍, റാണി വാണിയപ്പരയ്ക്കല്‍, മോഹനന്‍ റ്റി.ജെ., തോമസ് റ്റി.ജെ., സെക്രട്ടറി ഷൈജു കെ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.