പാറത്തോട്: പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഒരാള്‍ക്ക് ഒരു സംഘ ത്തില്‍ മാത്രമേ അംഗത്വം പാടൂള്ളു എന്ന നിയമം ലംഘിച്ച് സമാന സ്വഭാവ മുള്ള ഒന്നിലധികം പ്രാഥമിക സഹകരണ സംഘങ്ങളില്‍ ക്രമവിരുദ്ധമായ അംഗത്വം നേടുകയും വായ്പ തരപ്പെടുത്തുകയും വായ്പകള്‍ കുടിശിഖ വരുത്തുകയും ചെയ്തു. പാറത്തോട് സര്‍വീസ് സഹകരണബാങ്ക് ഭരണസ മിതി അംഗം കൂടിയായ പി.എം. മുഹമ്മദ് കബീറിന്റെ അംഗത്വം നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി കോട്ടയം ജില്ല സഹകരണ ജോയിന്റ് രജി സ്ട്രാര്‍ അംഗത്വം റദ്ദാക്കി.

കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗത്വം മറച്ചുവെച്ച് ഇഞ്ചിയാനി സര്‍വീസ് സഹകരണ ബാങ്കിലും ഈ രണ്ടു ബാങ്കിലെ അംഗത്വം മറച്ചുവെച്ച് പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിലും പി.എം. മുഹമ്മദ് കബീര്‍ അംഗത്വം എടുത്തിരുന്നു. മൂന്ന് ബാങ്കില്‍ നിന്നും വായ്പകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇതില്‍ പല വായ്പകളിും കുടിശിഖയാണ്. പാറത്തോട് ബാങ്കിലെ മുന്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് കബീര്‍. സഹകരണ ചട്ടവും നിയമവും പാലിച്ച് സഹകരണ ബാങ്കില്‍ ഒന്നിലധികം സ്ഥലത്ത് മെംബര്‍ഷീപ്പ് പാടില്ലെന്ന നിയമം പാലിക്കേണ്ടയാളുമാണ് മുഹമ്മദ് കബീറെന്ന് സി.പി.എം പാറത്തോട് ലോക്കല്‍ സെക്രട്ടറി പി.കെ. ബാലന്‍ ആരോപിച്ചു.