ഏത്തക്ക വില കുതിച്ചുയരുന്നു. മറ്റ് പഴങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. നോമ്പ് കാലത്ത് പഴങ്ങളുടെ വില വർധിക്കുന്നത്  ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
 രണ്ടാഴ്ച മുൻപ് വരെ മൂന്ന് കിലോ  എത്തയ്ക്ക നൂറു രൂപയ്ക്കാണ് വില്പന നടത്തി യിരുന്നതെങ്കിൽ ഇപ്പോൾ അത് കിലോയ്ക്ക് 70 രൂപയായാണ് കുതിച്ചുയർന്നിരിക്കുന്ന ത്. ഒരാഴ്ചയ്ക്കിടയിലാണ് വിലഇത്രയധികമായി ഉയര്‍ന്നതെന്ന് വ്യാപാരികൾ പറയു ന്നു. ഏതാനും ദിവസം മുമ്പുവരെ 45 രൂപയായിരുന്നു ഏത്തയ്ക്കയുടെ വില ,കഴിഞ്ഞ യാഴ്ച അവസാനത്തോടെ ഇത് അൻപതിലെത്തുകയും ഈ ആഴ്ച തുടക്കത്തിൽ എഴുപ തിലേക്ക് കുതിച്ചുയരുകയുമായിരുന്നു.  തമിഴ്നാട്ടില്‍നിന്നു ഏത്തക്കുലകള്‍ എത്താത്ത തിന് പുറമെ നാടൻ ഏത്തക്കു ലകളുടെ ലഭ്യതക്കുറവുമാണ് വില ഉയരാന്‍ കാരണം. വയനാട്ടിൽ നിന്നാണ് ഇപ്പോൾ വില്പനക്കായി ‘ഏത്തക്കുലകൾ കൂടുതലും എത്തുന്നത്.
മറ്റ് പഴ വർഗ്ഗങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. മാങ്ങാപ്പഴത്തിന് മാത്രമാണ് വിലക്കുറവുള്ളത്.ഞാലി പൂവന് വില കിലോയ്ക്ക് അൻപത് രൂപയാണ്. 60 രൂപയിൽ കിടന്ന കറുത്ത മുന്തിരി ലഭിക്കണമെങ്കിൽ 140 രൂപ യാകും. പച്ചമുന്തിരിക്ക് 120 രൂപ യാണ് വില.ആപ്പിളിന്റെ വില 160 രൂപയാണ്. കാശ്മീരി ആപ്പിൾ ലഭിക്കാത്തതാണ് ആപ്പിളിന്റെ വില ഉയരാൻ കാരണം. വിദേശ മാർക്കറ്റിൽ നിന്നാണ് ഇപ്പോൾ ആപ്പിൾ വില്പനക്കായി എത്തുന്നത്. സിട്രിസിന് വില 100 രൂപയാണ്. കൈതചക്കയുടെ വില യും വർദ്ധിച്ചിട്ടുണ്ട്. റംസാൻ സമാഗതമാകാനിരിക്കെ സമൂഹ നോമ്പുതുറകൾ അടക്കം സജീവമായ സാഹചര്യത്തിൽ പഴങ്ങളുടെ വില്പന വർദ്ധിക്കും. അതിനാൽ തന്നെ നോമ്പുകാലത്ത് പഴങ്ങളുടെ വിലയുയരുന്നത് ആളുകൾക്ക് വലിയ സാമ്പത്തികഭാരമാ ണ് വരുത്തുന്നത്.