മുണ്ടക്കയം:ആടിയും പാടിയും നടക്കേണ്ട ബാല്യങ്ങൾ ഇന്റർനെറ്റിൽ കുരുങ്ങി പോയ തിന്റെയും മതത്തിന്റ പേരിൽ ആളുകളെ കൊല്ലുന്നതിന്റയും നേർചിത്രങ്ങൾ അവത രിപ്പിച്ചു ബാലസംഘത്തിന്റെ നേതൃത്വത്തിൽ കലാജാഥ കാഞ്ഞിരപ്പള്ളിയിൽ പര്യടനം തുടങ്ങി.

വിഴിക്കത്തോട് നടന്ന കലാപരിപാടി കർഷകസംഘം ജില്ലാ പ്രസിഡണ്ട് പി.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ജാഥ ക്യാപ്റ്റൻ അലൻ ജാഥ മാനേജർ റജീന റഫീഖ് കോഡിനേറ്റർ സജിൻ വട്ടപ്പള്ളി,കെ.എൻ.ദാമോദരൻ, അജി,പഞ്ചായത്ത് അംഗം ഒ.വി. റെജി കൺവീനർ സോമനാഥ് എന്നിവർ സംസാരിച്ചു.