കാഞ്ഞിരപ്പള്ളി: കോരുത്തോട് കുഴിമാവ് ബാലസംഘയൂണിറ്റിൽ വച്ച് ബാലസംഘം ജി ല്ലാതല അംഗത്വ വിതരണം ബാലസംഘം സംസ്ഥാന കോഡിനെറ്റർ എം.രൺദീഷ് ഉദ്ഘാ ടനം ചെയ്തു ജില്ലാപ്രസിഡൻ്റ് പുണ്യാ മോൾ അദ്ധ്യക്ഷയായി.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി അനന്തു സന്തോഷ് സ്വാഗതവും അലൻ Kജോർജ് നന്ദിയും പറഞ്ഞു. കുഴിമാവ് അഴുതയാറിൻ്റെ തീരത്തെ ആൽമരത്തിൻ്റെ ചുവട്ടിൽ വച്ച് ചേർന്ന യോഗo കുട്ടുകാർ ക്ക് പുതിയ ഒരു അനുഭവമായി.
എലിക്കുളത്ത് നിന്നുമുള്ള പ്രണവ് ഡാവിൻജിയുടെ ജീവതത്തെ സംബന്ധിച്ച് സംസാരി ച്ചു, ജാലിയൻവാലാബാഗ് കൂട്ടാകൊലയെ സംബന്ധിച്ച് കോരുത്തോട്ടിൽ നിന്നും മുള്ള വിഷ്ണുപ്രിയയും മോങ്കിളി എന്നാ കാർട്ടൂൺ കഥാപത്രത്തെ സംബന്ധിച്ച് അരുന്ധതി യും സംസാരിച്ചു തുടർന്ന് കുട്ടികൾ നാടൻപാട്ട്, കവിതകൾ, മിമിക്രി, ചെറുകഥകൾ അവതരിപ്പിച്ചു. തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും 2019 മെമ്പർഷി പ്പിൻ്റെ ഭാഗമായി ഭൂമിക്ക് ഒരു തണൽ മുദ്രവാക്യം ഉയർത്തി കൊണ്ട് നാട്ട് മാവ്, നാട്ട് പ്ലാവിൻതൈയ്യികൾ കോരുത്തോട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് PK സുധീർ, സി പി ഐ എം കോരുത്തോട് ലോക്കൽ സെക്രട്ടറി KM രാജേഷ് എന്നിവർ വിതരണം ചെയ്തു.
ജില്ലാ കൺവീനർ B അനന്ദകുട്ടൻ മാഷ്, S അമ്യത, സൂര്യ P സുനിൽ, സജിൻ വട്ടപ്പള്ളിൽ, റജീന റഫീഖ്, അജയകുമാർ, സജിനി കുട്ടിക്കൽ എന്നിവർ സംസാരിച്ചു.