ബാലസംഘം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 28ന് രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളിയിൽ റാലി നട ക്കും.ഇതിൻ്റെ വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി പിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് ഉൽഘാടനം ചെയ്തു.ഷ മീം അഹമ്മദ്, വി.പി ഇബ്രാഹീം, പി.കെ നസീർ, അർച്ചനാ സദാശിവൻ എന്നിവർ സംസാരിച്ചു.
സംഘടനയുടെ സംസ്ഥാന സമിതിയംഗം അമൽ ഡോമിനിക്ക് അധ്യക്ഷനായി. കെ. ആർ തങ്കപ്പൻ (ചെയർമാൻ), വി.എം ഷാജഹാൻ (കൺവീനർ), വി.എൻ രാജേഷ്, = കെ സി അജി, ബി.ആർ അൻഷാദ്, റജീനാ റഫീഖ് (വൈസ് ചെയർമാൻമാർ) വി.ജി ഗോപീകൃഷ്ണൻ, എം.എ റിബിൻ ഷാ,ഷക്കീലാ നസീർ, വിദ്യാരാജേഷ്, കെ.എസ് ഷാന വാസ്, പി.എസ് സജിമോൻ, സജിൻ വി വട്ടപ്പള്ളി (ട്രഷറർ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.