ചിറക്കടവ് ഗ്രാമ പഞ്ചായത്ത് സി.ഡി എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾ ക്കായി ഫുഡ്ബോൾ മത്സരം കുന്നും ഭാഗം ഗവ: ഹൈ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വിവിധ ADS കളുടെ കീഴിലുള്ള 6 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.വൈ.പ്രസിഡണ്ട് സതി സു രേന്ദ്രൻ ,വികസന സറ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, നാലാം വാർഡ് മെമ്പർ അമ്പിളി ശിവദാസ് ,CDS ചെയർ പേഴ്സൺ ഉഷാ പ്രകാശ്, CDS മെമ്പർ സുനിത തുടങ്ങിയവർ പ ങ്കെടുത്തു