കാഞ്ഞിരപ്പള്ളി നൈനാർപള്ളി പള്ളി സെൻട്രൽ ജമാഅത്തിൽ വലിയ പെരുന്നാൾ നമസ്കാരം

31.07.2020 വെള്ളിയാഴ്ച സുബഹി നമസ്കാരത്തിന് നുശേഷം (ഈദുൽ അള്ഹ) വലിയ പെരുന്നാൾ നമസ്കാരം ഉടൻ തന്നെ നിർവഹിക്കുന്നതായിരിക്കും.

സുബഹി നമസ്കാരം – 6:00 am
പെരുന്നാൾ നമസ്കാരം – 6.30am

സുബഹി നമസ്കാരത്തിന് പ്രവേശിക്കപ്പെട്ടവർക്ക് മാത്രമേ പെരുന്നാൾ നമസ്കാരവും അനുവദിക്കുകയുള്ളൂ. ആദ്യമെത്തുന്ന മഹല്ല് നിവാസികളായ 100 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാ മഹല്ല് നിവാസികളും അവരവരുടെ പ്രാദേശിക മഹല്ലിൽ നമസ്കാരം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

നമസ്കാരത്തിന് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
എല്ലാവരും വീട്ടിൽ നിന്ന് വുളു എടുത്ത് പള്ളിയിലേക്ക് വരേണ്ടതാണ്.
നമസ്കാരത്തിന് വരുന്നവർ നിർബന്ധമായും മുസല്ല, വിരിപ്പ് കൊണ്ടുവരേണ്ടതാണ് .
പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
പത്തു വയസ്സിനു താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരുടെ ഒരു മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രവേശനം അനുവദിക്കുന്നതല്ല. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും നമസ്കാരംനടത്തപ്പെടുന്നത്.