കുറ്റാന്വേഷണരംഗത്തെ മികവിന് കേരളാ പോലീസ് സേനാംഗങ്ങൾക്ക് നൽകുന്ന ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് ഈരാറ്റുപേട്ട തിടനാട് സ്വദേശി എം ആർ സതീഷ് അർഹനാ യി.ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗമാണ് ഇദ്ദേ ഹം.ശനിയാഴ്ച തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ DGP ലോക്നാഥ് ബഹ്റയാണ് ബാഡ്ജ് ഓഫ് ഓണർ നൽകിയത്.

ഇടുക്കി ജില്ലയിൽ 2017 ൽ നടന്ന നിരവധി കൊലപാതക കേസുകളിലും മോഷണ കേസു കളും ലഹരി മരുന്ന് ,കള്ളനോട്ട് കേസുകളും പ്രതികളെ പിടികൂടിയ പോലീസ് സംഘ ത്തിൽപെട്ടയാളാണ് സതീഷ്.വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഇദ്ദേഹം തിടനാട് മറ്റത്തിൽ കുടുംബാംഗമാണ്.