പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിന് സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാ ലന്‍നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധര്‍ അധ്യക്ഷതവഹിച്ചു. നാട്ടു തേന്‍ നല്‍കിക്കൊണ്ട് ആദ്യ വില്‍പ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എന്‍. ഗിരീഷ്‌കുമാര്‍ നിര്‍വഹിച്ചു.

കങ്ങഴ കൃഷി ഓഫീസര്‍ സ്‌നേഹലത മാത്യൂസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയാ ബാലചന്ദ്രന്‍, എ.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, പഞ്ചായത്ത് മെംബര്‍മാരായ ജയശ്രീ മുരളീധരന്‍, മോളിക്കുട്ടി തോമസ്, ബിന്ദു സന്തോ ഷ്, പൊന്‍കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് ടി. തുണ്ടത്തില്‍, ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോദരന്‍പിള്ള, ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന്‍ ജെ.എസ്., കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലീനാ കൃഷ്ണകുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.