കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയില്‍ ആറു വീടുകള്‍ അഴങ്ങാട് നിര്‍മ്മി ച്ചു നല്‍കി കാഞ്ഞിരപ്പള്ളി പ്രൊവിന്‍സ് തിരുഹൃദയ സന്യാസിനികള്‍. പ്രളയബാധി തര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത നിര്‍മ്മിച്ചു നല്‍കുന്ന 45 ഭവനങ്ങളില്‍ 2021 ഒക്ടോ ബറിലുണ്ടായ പ്രളയം രൂക്ഷമായി ബാധിച്ച അഴങ്ങാട് നിവാസികള്‍ക്കായി അഴങ്ങാട്ടി ലും മറ്റു വിവിധ പ്രദേശങ്ങളിലുമായി പത്തു വീടുകളാണ് റെയിന്‍ബോ പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. പ്രസ്തുത പദ്ധതിയില്‍ ആറു വീടുകള്‍ സ്വയം സമര്‍പ്പണത്തിലൂ ടെ നിര്‍മിച്ചുനല്‍കിയ സന്യാസിനികളുടെ മാതൃക അനുകരണീയമാണെന്ന് കാഞ്ഞി രപ്പള്ളി രൂപത വികാരി ജനറല്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു വീടുകളുടെ ആശീര്‍വാദം നിര്‍വഹിച്ചു സന്ദേശം ന ല്‍കുകയായിരുന്നു അദ്ദേഹം. വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സന്യാസിനികള്‍ നേ രിട്ട് പങ്കെടുക്കുകയും അധ്വാനിക്കുകയും ചെയ്തുവെന്നത് പ്രത്യേക അഭിനന്ദനമര്‍ ഹി ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു വീടുകള്‍ ഇതിനോടകം ആശീര്‍വദിച്ച് നല്കിയിരുന്നു.

കാഞ്ഞിരപ്പള്ളി തിരുഹൃദയ സന്യാസിനി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മേരി ഫി ലി പ്പ്, സാമൂഹ്യ സേവന വിഭാഗം കൗണ്‍സിലര്‍ സി. ലിസ്ബത്ത് എന്നിവരുടെ നിര്‍ദ്ദേ ശങ്ങള്‍ ക്കനുസരിച്ച് സോഷ്യല്‍ വര്‍ക്ക് മാനേജര്‍ രഞ്ജിത്ത് ഐസക്കാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത്.

ആശീര്‍വ്വാദകര്‍മങ്ങളില്‍ അഴങ്ങാട് വികാരി വര്‍ഗ്ഗീസ് മഞ്ഞക്കുഴക്കുന്നേല്‍,  പ്രൊ വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ഫിലിപ്പ്, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, സി. ലിസ്ബത്ത്, സി. ലിന്‍സി, സി. ലിസ്, സി. ട്രീസ, സി. ജയിന്‍, രഞ്ജിത്ത് ഐസക്, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.