തിരുവനന്തപുരം നെയ്യാറ്റിന്‍കര പാലിയോട് സ്വദേശികളായ ബാബു പാലയ്യല്‍, സുനില്‍ ശ്രീധരന്‍, അനില്‍കുമാര്‍, സുഭാഷ് എന്നിവരാണ് ഇരുമുടിക്കെട്ടും മുദ്രമാലയും എരുമേ ലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ചത്.19 വര്‍ഷമായി നെയ്യാറ്റിന്‍കര യില്‍ നിന്നും പുല്ലുമേട് വഴി ശബരിമല യിലേക്ക് കാല്‍നടയായി ദര്‍ശനം നടത്തുന്നവരട ക്കമുള്ളവര്‍ സംഘത്തിലുണ്ട്. കഴിഞ്ഞ വൃശ്ചികം ഒന്നിനാണ് ഇവര്‍ നെയാറ്റിന്‍കര പാ ലിയോട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുമാണ് ഇവര്‍ കെട്ടുനിറച്ചത്.

ബാബു 19 വര്‍ഷമായും സുനില്‍ 12 വര്‍ഷമായും സുഭാഷ് 5 വര്‍ഷമായും അനില്‍ 2 വര്‍ ഷമായും നെയ്യാറ്റികരയില്‍ നിന്നും നടന്നാണ് മലക്ക് പോകുന്നത് അയ്യപ്പനോടുള്ള സ്‌നേ ഹം മൂലം കാലുകള്‍ മുന്നോട്ട് നീങ്ങുന്നില്ലന്നും തിരിച്ച് വീട്ടിലേക്ക് യാത്രയാവുകയാണ ന്നും ഇവര്‍ പറഞ്ഞു.ഇരുമുടിക്കെട്ടും രുദ്രമാലയും എരുമേലി ക്ഷേത്രത്തിലെ കൊടിമര ത്തിന് മുന്നില്‍ ഉപേക്ഷിച്ചവര്‍ നെയ്‌തേങ്ങ ഭഗവാന് സമര്‍പ്പിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച വിഷയത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാ ണ് ഈ നടപടിയെന്നും ശബരിമല മാത്രമല്ല സ്ത്രീകള്‍ വന്ന വഴിയും ശുദ്ധീകരിക്കണമെ ന്ന് ഇവര്‍ പറഞ്ഞു.