തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയതോടെ എരുമേലി തിരക്കിലേക്ക്.രാവിലെ മുതല്‍ കൂടുതല്‍ തീര്‍ഥാടക വാഹനങ്ങള്‍ പട്ടണത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ 10 മുതല്‍ നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു.അതേ സ മയം കാനനപാതയിലും പൊലീസ് പാസ് ഏര്‍പ്പെടുത്തി.അഴുതക്ക ടവിലെ കൗണ്ടറില്‍ നിന്നു പാസ് എടുത്ത ശേഷമാണു തീര്‍ഥാടകരെ വിടുന്നത്. കെ എസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വൈകുന്നേരം വരെ 40 പമ്പ സര്‍വീസു കള്‍ അയച്ചു.

റവന്യു കണ്‍ട്രോള്‍ കണ്‍ട്രോള്‍ റൂം,മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ എ ന്നിവ പ്രവര്‍ത്തനം തുടങ്ങി.എരുമേലിയിലും പരിസരങ്ങളിലും ഗതാഗതനിയന്ത്രണം തുടങ്ങി.പേട്ടതുള്ളല്‍ പാതയില്‍ വണ്‍വേ നടപ്പാക്കി.കരിങ്കല്ലുമ്മൂഴി ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും കെഎസ്ആര്‍ടി സി,ടിബി റോഡ്,പെട്രോള്‍ പമ്പ് കവല വഴി കട ന്നു പോകണം.ശബരിമല നിന്നു തിരികെ വരുന്ന വണ്ടികള്‍ എരുമേലി പട്ടണത്തില്‍ കയ റാന്‍ അനുവദിക്കില്ല. പകരം മുക്കൂട്ടുതറ,എംഇഎസ്,പ്രപ്പോസ്,കണ്ണിമല,കൊരട്ടി വഴി തിരിച്ചു വിടുന്നു.സിന്ദൂരം,കച്ച,ഗദ,ശരക്കോല്‍,പാണല്‍ ഇല തുടങ്ങി പേട്ടതുള്ളലിന് ആവശ്യമായ സാമ ഗ്രികള്‍ വില്‍ക്കുന്ന കടകള്‍ സജീവമായി.സീസണ്‍ കടകള്‍ക്കു പുറമെ,സ്ഥിരം കടകളിലും ഇവ ലഭ്യമാണ്.ദേവസ്വം ബോര്‍ഡ് വക തറക ളുടെയും കടമുറികളുടെയും ലേലം പരാ ജയപ്പെട്ടതിനാല്‍ താല്‍ക്കാലിക ഹോട്ടലുകളും,മറ്റു കടകളും കുറവാണ്.ടൗണില്‍ സ്ഥിര മായുള്ള 12 ഹോട്ടലുകള്‍ ഒഴിച്ചാല്‍ രണ്ട് സീസണ്‍ ഹോട്ടലുകള്‍ മാത്രമാണ് പ്രവര്‍ത്തി ച്ചത്.

ഇത് നൂറു കണക്കിന് ഭക്തരെ വലച്ചു.ദേവസ്വം ബോര്‍ഡിന്റെ ശുചിമുറികള്‍ പെയി ന്റടിച്ചു വൃത്തിയാക്കിയെങ്കിലും ബക്കറ്റും കപ്പും ഇല്ലാത്തതും തീര്‍ഥാടകര്‍ക്കു ബുദ്ധി മുട്ടായി. മഴ തീര്‍ഥാടകരെയും പൊലീസിനെയും ഒരു പോലെ ദുരിതത്തിലാക്കി.തീര്‍ഥാട കര്‍ മഴയെ അവഗണിച്ച് പേട്ടതുള്ളിയപ്പോള്‍ മഴക്കോട്ട് ധരിച്ചും കുട പിടിച്ചുമാണ് പൊ ലീസുകാര്‍ ജോലി ചെയ്തത്. കെഎപി അഞ്ചാം ബറ്റാലിയന്റെ എരുമേലിയിലെ ഡിറ്റാ ച്ച്‌മെന്റ് ക്യാംപില്‍ 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.എന്നാല്‍ നില വില്‍ 200 പൊലീസുകാരാണ് ക്യാംപ് ചെയ്യുന്നത്.

ഇത്രയും പേര്‍ക്ക് ശുചിമുറി സൗകര്യം ബാരക്കിലില്ലെന്നു പരാതിയുണ്ട്. ഡിടിപിസിയു ടെ പില്‍ഗ്രിം സെന്ററിലും പൊലീസ് ക്യാംപ് ചെയ്യുന്നു.കൂടാതെ എംഇഎസ് കോളജി ലും പൊലീസുകാര്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യമൊരുക്കി.ജെസിബി ഉ പയോഗിച്ച് വലിയ തോട്ടിലെ മണലും ചെളിയും നീക്കുന്ന ജോലികള്‍ നടന്നു വരുന്നതി നാല്‍ തോട്ടിലെ വെള്ളം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല.തടയണ കെട്ടാ ത്തതിനാല്‍ തോട്ടില്‍ വെള്ളവും കുറവാണ്. കടവിലേക്ക് ടൈല്‍ പാകുന്ന ജോലികള്‍ നടക്കുന്നതേയുള്ളൂ.

തീര്‍ഥാടകര്‍ക്ക് കുളിക്കാനുള്ള രണ്ട് ഷവര്‍ ബാത്തുകളില്‍ ഒരെണ്ണം മാത്രമാണ്  പ്ര വര്‍ത്തിക്കുന്നത്. നിരോധനാജ്ഞ എരുമേലിയെ ബാധിച്ചില്ല.പഞ്ചായത്തില്‍ നിരോ ധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും തീര്‍ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല.