എരുമേലി : മുന്നിൽ പേനയും ചോദ്യപേപ്പറുമായി വിദ്യാർത്ഥികളെ കണ്ട അയ്യപ്പഭക്ത ർ ആദ്യം ഒന്നു പകച്ചു. പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളുമില്ലാത്ത തീർത്ഥാടനത്തിന് വേണ്ടിയാണ് ചോദ്യങ്ങളെന്ന് അറിഞ്ഞപ്പോൾ തമിഴിലും തെലുങ്കിലും കന്നഡയിലുമൊ ക്കെ അവർ ഉത്തരങ്ങൾ നൽകി. അവയെല്ലാം വിദ്യാർത്ഥികൾ  ചോദ്യപേപ്പറിൽ കുറിച്ച് മടങ്ങുമ്പോൾ സ്വാമിമാർ തങ്ങളുടെ പേരും വിലാസവും ഫോൺ നമ്പരും നൽകി ഒപ്പ് വെച്ചു.
എല്ലാവർക്കും പറയാനുണ്ടായിരുന്നത് പ്ലാസ്റ്റിക് വേണ്ട, പക്ഷെ മറ്റ് മാർഗമില്ലെന്നായി രുന്നു. മറ്റ് മാർഗങ്ങൾ വന്നാൽ പ്ലാസ്റ്റിക്കും രാസവസ്തുക്കളുമൊക്കെ ഒഴിവാക്കാനാകു മോയെന്ന ചോദ്യത്തിന് ആയിരം അയ്യപ്പഭക്തരും പറഞ്ഞ ഉത്തരം ബദൽ മാർഗം വന്നാ ൽ സ്വീകരിക്കാമെന്നായിരുന്നു. ശബരിമല തീർത്ഥാടനം പ്രകൃതി സൗഹൃദമാക്കാൻ വേണ്ടി വിദ്യാർത്ഥികൾ നടത്തിയ സർവെയിലാണ് ആയിരം അയ്യപ്പഭക്തരെ നേരിൽ കണ്ട് ചോദ്യാവലി നൽകി ഉത്തരങ്ങൾ സമാഹരിച്ചത്.
തീർത്ഥം എന്ന പുണ്യം തേടിയുളള യാത്രയാണ് തീർത്ഥാടനമെന്നിരിക്കെ ഒരു കഷണം മാലിന്യമെങ്കിലും തീർത്ഥാടന സ്ഥലങ്ങളിലിട്ടാൽ തീർത്ഥയാത്രയുടെ പുണ്യം കുറയുമെന്ന സന്ദേശം കൂടിയാണ് സർവെയിൽ ലക്ഷ്യമിട്ടിരുന്നത്. ഒപ്പം പ്ലാസ്റ്റിക് സാധനങ്ങളും രാസ നിർമിത വസ്തുക്കളും പാടെ ഒഴിവാക്കാൻ ഭക്തരെ പ്രേരിപ്പിക്കാനും ബദൽ മാർഗങ്ങൾ സർക്കാരിന് സമർപ്പിക്കാനുമാണ് സർവെയിൽ ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്നാട്, തെലുങ്കാന, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീർത്ഥാടകർക്കായി അതാത് ഭാഷകളിലാണ് ചോദ്യാവലി തയ്യാറാക്കിയിരുന്നത്.
ഇത് ഉത്തരങ്ങൾ ലഭിക്കുന്നതിന് സഹായകമായി. മുരിക്കുംവയൽ ശ്രീ ശബരീശ കോളേ ജിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് എരുമേലി യിൽ ആയിരം തീർത്ഥാടകരെ സമീപിച്ച് സർവെ നടത്തിയത്. എരുമേലി മാനവം സൊസൈറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സർവെ.
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ നിർവഹിച്ചു. മാനവം സൊസൈറ്റി രക്ഷാധികാരി പ്രൊഫ.മേജർ എം ജി വർഗീസ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം എസ് വിശ്വംഭരൻ, അയ്യപ്പധർമ സംഘം ജനറൽ സെക്കട്ടറി കെ എൻ പദ്മനാഭൻ, വി ജി ഹരീഷ് കുമാർ, എൻഎസ്എസ് വാളൻറ്റിയർമാരായ ക്രിസ്റ്റോമോൻ, സാബു തുടങ്ങിയവർ നേതൃത്വം നൽകി.