കാഞ്ഞിരപ്പള്ളി എ.കെ.ജ.എം. സ്‌കൂളിലെ കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയവരെയും പാഠ്യേതര വിഷയങ്ങളില്‍ മികവുലഭിച്ചവര്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ എന്നിവരെ അനുമോദിക്കുന്നതിനും പുരസ്‌ കാര സമര്‍പ്പണത്തിനുമായി വിജയദിനം ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീര്‍ അദ്ധ്യക്ഷത വഹിച്ച യോഗം കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയികള്‍ക്കുള്ള പുരസ്‌കാര ങ്ങള്‍ നല്‍കി. തദവസരത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. വിജയികളെ അനുമോദിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ജെം, ജ്യൂവല്‍ എന്നിവരെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്. ജെ. പ്രഖ്യാപിച്ചു. സ്‌കൂള്‍ പി.റ്റി.എ. പ്രസി ഡന്റ് ജോഷി അഞ്ചനാട്ട്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് മാത്യു ഡോമിനിക്, പി.റ്റി.എ. പ്രതിനിഥികളായി സിനി ജിബു, ലതികാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സാന്നിദ്ധ്യം വഹിച്ചു. വൈസ് പ്രിന്‍സി പ്പല്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റ്റോമി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.