തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ട അലൻസിയർ ലേ ലോപ്പിസിന്റെ പ്രതികരണം…

2017-ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​ളൊ​​​രു​​​ക്കം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ഇ​​​ന്ദ്ര​​​ൻസിനെ മി​​​ക​​​ച്ച ന​​​ട​​​നാ​​​യും ടേ​​​ക്ക് ഓ​​​ഫ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ഗം​​​ഭീ​​​ര പ്ര​​​ക​​​ട​​​ന​​​ത്തി​​​നു പാ​​​ർ​​​വ​​​തി​​​യെ മി​​​ക​​​ച്ച ന​​​ടി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഇ.​​​മ.​​​യൗ എ​​​ന്ന ചി​​​ത്രം ഒ​​​രു​​​ക്കി​​​യ ലി​​​ജോ ജോ​​​സ് പെ​​​ല്ലി​​​ശേ​​​രി​​​യാ​​​ണ് മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ. ഗാ​​​ർ​​​ഹി​​​ക പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പി​​​ന്‍റെ ക​​​ഥ പ​​​റ​​​ഞ്ഞ “ഒ​​​റ്റ​​​മു​​​റി​​​വെ​​​ളി​​​ച്ചം’ മി​​​ക​​​ച്ച സി​​​നി​​​മ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി. രാ​​​ഹു​​​ൽ റി​​​ജി നാ​​​യ​​​രാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ. സ​​​ഞ്ജു സു​​​രേ​​​ന്ദ്ര​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത “ഏ​​​ദ​​​ൻ’ ആ​​​ണ് മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്രം.

മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സം​​​വി​​​ധാ​​​യ​​​ക​​​ൻ ടി.​​​വി. ച​​​ന്ദ്ര​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യ പ​​​ത്തം​​​ഗ ജൂ​​​റി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് അ​​​ല​​​ൻ​​​സി​​​യ​​​ർ ലേ ​​​ലോ​​​പ്പ​​​സ് മി​​​ക​​​ച്ച സ്വ​​​ഭാ​​​വന​​​ട​​​നാ​​​യും ഇ.​​​മ.​​​യൗ, ഒ​​​റ്റ​​​മു​​​റി​​​വെ​​​ളി​​​ച്ചം എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് പോ​​​ളി വി​​ൽ​​​സ​​​ൺ മി​​​ക​​​ച്ച സ്വ​​​ഭാ​​​വന​​​ടി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.