പൊൻകുന്നം: ഓട്ടത്തിനിടയിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ ചക്കപ്പഴം വീണു മുൻപിലെ ചില്ലു തകർന്നു. ഓട്ടോയിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.

സിവിൽ സ്‌റ്റേഷനു മുൻപിലെ ആൽചുവട് ഓട്ടോ സ്റ്റാൻഡിലെ കാവാലിമാക്കൽ എസ്.റെജീഫിന്റെ ഓട്ടോയ്ക്കു മുകളിലാണു ചക്കപ്പഴം വീണത്. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ 19-ാം മൈലിൽ ഭാഗത്ത് ഓടിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.