കാഞ്ഞിരപ്പള്ളി: ഓട്ടോ, ടാക്സി തൊഴിലാളികൾ പട്ടിണിയിൽ. സർക്കാർ ക്ഷേമനിധി തിരിച്ചടയ്ക്കണ്ടാത്ത വായ്പ അനുവധിച്ചിട്ടുണ്ട്. പക്ഷേ, 60 ശതമാനം മുകളിലുള്ള തൊഴിലാളികൾക്കും ക്ഷേമനിധി അംഗത്വം ഇല്ല. അതിനാൽ ഓട്ടോ – ടാക്സി തൊഴിലാ ളികളുടെ അവസ്ഥ വളരെ ദുരിതത്തിലാണ്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തീർത്തും ദുരിത മനുഭവിക്കുന്ന തൊഴിലാളികൾക്ക് കീറ്റുകൾ വിതരണം ചെയ്യാൻ ഓട്ടോ,ടാക്സികാഞ്ഞി രപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നാളെ 250 കീറ്റുകൾ തൊഴിലാളികളുടെ വീ ടുകളിൽ എത്തിക്കും. സെക്രട്ടറി കെ. ഷാനവാസ്, ശ്രീകുമാർ, നിസാർ, ജസ്‌ലി, ബാബു തു ടങ്ങിയവർ നേതൃത്വം നൽകും.