എലിക്കുളം: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷൻ വാങ്ങാനെത്തുന്നവർക്ക് സൗജന്യ യാത്രയൊരുക്കി കാത്തിരിക്കുകയാണ് കുരുവിക്കൂട്ടെ ഓട്ടോറിക്ഷ തൊഴിലാളി യായ ശശി. എലിക്കുളം നിരപ്പേൽ ശശിധരൻ എന്ന നാട്ടുകാരുടെ ശശിച്ചേട്ടൻ ഏഴാംമൈ ൽ 123 നമ്പർ റേഷൻ കടയുടെ മുൻപിൽ ഇന്നലെ മുതൽ ശശിയുടെ വാഹനം ഉണ്ട്. റേഷ ൻ കടയിൽ നിന്ന് അരി വാങ്ങി പോകുന്ന പ്രായമായവരേയും, സ്ത്രീകളേയും, മറ്റ് ദുരി തബാധിതരേയുമെല്ലാം  സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുകയാണ് ശശി ചെ യ്യുന്നത്. ഫോണിൽ വിളിച്ചാൽ ആവശ്യക്കാരെ വീട്ടിലെത്തി ശശി റേഷൻ കടയിലെത്തി ക്കുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യും.
ഏപ്രിൽ 1 മുതൽ ശശിയുടെ സേവനം ഇവിടെയുണ്ട. മുൻപേ നാട്ടിലെ എല്ലാ പൊതു കാ ര്യങ്ങൾക്കും മുൻപിൽ ശശിയുണ്ടാവും നിസ്വാർത്ഥ സേവകനായി.67 വയസ്സുകാരനായ ശശിധരൻ ടാക്സി ജീപ്പ് ഓടിച്ചാണ് ജീവിത യാത്ര ആരംഭിച്ചത്.1986ലെ കൊടും വേനലി ൽ സ്വന്തം ടാക്സി ജീപ്പിൽ ആവശ്യക്കാർക്ക് സൗജന്യമായി കുടിവെള്ള മെത്തിച്ചു കൊടു ത്തു കൊണ്ട് ശശിധരൻ സേവന പ്രവർത്തനം ആരംഭിച്ചു.തുടർന്ന് കുറേക്കാലം ഹാന്റ ക്സിൽ താല്ക്കാലിക ഡ്രൈവറായി ജോലി നോക്കി.ഇപ്പോൾ  കുരുവിക്കൂട് താമസിക്കു ന്നു.ഭാര്യ സുമയും  രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്നതാണ് ശശിയുടെ കുടുംബം.