ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ കൊടുങ്ങൂർ യൂണിറ്റിൻ്റെ ആഭിമു ഖ്യത്തിൽ കൊറോണ വൈറസിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ കേന്ദ്രങ്ങളിൽ മാസ്കുകളും സാനി റ്റെസറുകളും വിതരണം ചെയ്തു.
കോത്തല ഗവണ്മെന്റ് ആയുർവേദ ആശുപത്രി,കൃഷിഭവൻ, വാഴൂർ ഗ്രാമപഞ്ചായത്ത്, പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ കൂരോപ്പട കൃഷിഭവൻ, വാഴൂർ വില്ലേജ് ഓഫീസ്,
തുടങ്ങി  വിവിധ ഇടങ്ങളിലാണ് 1000 തോളം സാനിറ്റേസറുകളും മാസ്‌കുകളും വിതര ണം ചെയ്തത്. പ്രസിഡൻ്റ് വി.റ്റി.ജയകുമാർ, സെക്രട്ടറി വിജയൻ ഗോപാലൻ, ട്രഷറർ വേണുഗോപാൽ, ഷിബു എം.ജി, രാജപ്പൻ ആചാരി എന്നിവരുടെ നേതൃത്വത്തിലായിരു ന്നു വിതരണം.