ലോക് ഡൗൺ നിയന്ത്രണങ്ങിൽ ഇളവു വരുത്തി സ്വകാര്യ വാഹനങ്ങളും, ടാക്സികളും നിരത്തിൽ ഇറങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടും ഓട്ടോ റിക്ഷാ തൊഴിലാളിക ളോട് വിവേചനം കാണിക്കുന്നതിനെതിരേ ഐ.എൻ.റ്റി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ നാൽപ്പതു ദിവസമായി ഓട്ടോറിക്ഷാ തൊഴി ലാളികൾ നിത്യവൃത്തിക്കുവേണ്ടി ബുദ്ധിമുട്ടുകയാണ്.മറ്റു വരുമാന മാർഗ്ഗങ്ങളില്ലാതെ അന്നന്ന് ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ബഹുഭൂരിപക്ഷംഓട്ടോ റിക്ഷാ തൊഴിലാളികളും കുടുംബം പോറ്റുന്നത്.

ലോക് ഡൗണിൽ ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച മോട്ടോർ തൊഴിലാളി ക്ഷേമനി ധിയിൽ നിന്നുള്ള സഹായ ധനം ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഓട്ടോറിക്ഷാ തൊഴി ലാളികളോട് വിവേചനം കാണിക്കുന്നതെന്നും മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. ഐ.എൻ. റ്റി.യു.സി മണ്ഡലം പ്രസിഡന്റ് റസ്സിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ യൂണിയൻ ജനറൽ സെക്രട്ടറി ഷിബിലി മണ്ണാറക്കയം യൂണിറ്റ് കൺവീനർമാരായ നൗഷാദ് കാവുങ്ക ൽ,ശരത് മേച്ചേരിത്താഴെ,റസ്സിലി ആനിത്തോട്ടം,റോബിൻ ആക്കാട്ട്,സുനിൽ മാന്തറ, ടി ജോ പനച്ചേപ്പള്ളി,ജോമോൻ മറ്റത്തിൽ,സിബി കടന്തോട്,ഷാജി മൈക്കിൾ,ബിജു തമ്പല ക്കാട്, ഷെമീർ മൈലാഞ്ചി,സജിയപ്പൻ പട്ടിമറ്റം,റസ്സാക്ക് ആനക്കല്ല് എന്നിവർ പ്രസംഗി ച്ചു.