കാഞ്ഞിരപ്പള്ളി: ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈ വര്‍ മരിച്ചു. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കല്‍ സുരേന്ദ്രന്‍പിള്ളയുടെ മകന്‍ അഭിലാ ഷ് എം.എസ്. (38) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. കോട്ടയം മെഡിക്കല്‍ കോള ജില്‍ ചികിത്സയിലിരിക്കെയാണ് അഭിലാഷ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്റെ സമീപത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു.

അഭിലാഷും ഭാര്യയും മക്കളും സഹോദരിയും ഓട്ടോയിലുണ്ടായിരുന്നത്. അപകട ത്തില്‍ സഹോദരിയുടെ മകള്‍ നിവേദിയ (ഏഴ്) ക്കും പരിക്കേറ്റിരുന്നു. കോട്ടയം മെ ഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അഭിലാഷ് മരണമടഞ്ഞത്. പരിക്കേ റ്റ അഭിലാഷിനെയും മകള്‍ നിവേദിയയെയും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പ ള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.M.S അഭിലാഷിന്റെ മൃതസംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷം പാലപ്ര വിട്ടു വളപ്പില്‍.