എരുമേലിയില്‍ നടുറോഡില്‍ ഗുണ്ടാവിളയാട്ടം. എരുമേലി വാവര്‍ പള്ളി ഭാരവാഹിയടക്കം രണ്ട് പേര്‍ക്ക് പരിക്ക്.ബുധനാഴ്ച്ച രാത്രി എട്ടേകാലോടെയാണ് സംഭവം. എരുമേലി സ്വദേശികളായ പാടിക്കല്‍ അന്‍സാരി, സുഹൃത്ത് പഴയ താവളം ഫൈസല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇഷാ നമസ്‌ക്കാരത്തിനായി പളളിയിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. കമ്പിവടിയും കത്തിയുമുളളപ്പെടെയുള്ള മാരക ആയുധങ്ങളുമായിട്ടായിരുന്നു ആക്രമണം. അന്‍സാരിക്ക് വയറിന് കത്തി കൊണ്ടുള്ള കുത്തേറ്റക്കിലും പരിക്ക് സാരമുള്ളതല്ല.

കമ്പിവടിക്കൊണ്ടുള്ള അടിയേറ്റ് അന്‍സാരിയുടെ കൈയൊടിഞ്ഞു കൂടാ തെ കാലിനും മുറിവുണ്ട്. എരുമേലി സ്വദേശികളായ ചപ്പാത്തി അനസ്, അപ്പി എന്ന അന്‍സാരി, മിഥുന്‍ലാജ്, മിഹ്ദാദ്, പനച്ചിയില്‍ നഷീദ്‌മോന്‍ എന്ന ഇക്രു, പനച്ചിയില്‍ ഷമീസ് എന്നിവരടങ്ങുന്ന സംഘമാണ് അക്രമ ണത്തിന് പിന്നിലെന്ന് അന്‍സാരി പോലീസിന് മൊഴി നല്‍കി. കാറിലെ ത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരു ന്നുവെന്ന് അന്‍സാരി പറയുന്നു.
കത്തി കൊണ്ട് ചങ്കിന് നേരെ ആക്രമിച്ചങ്കിലും ഒഴിഞ്ഞ് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും തന്നെ കൊല്ലാന്‍ ആക്രോഷിച്ചാണ് ആക്രമണം ന്നടത്തിയതെന്നും അന്‍സാരി കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌ സിനോട് പറഞ്ഞു.

കഴിഞ്ഞ പള്ളി ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാ ണന്നും തനിക്ക് ജനസമതി വര്‍ദ്ധിച്ചു വരുന്നതില്‍ വിറളി പൂണ്ടതാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായും ഇദ്ദേഹം പറയുന്നു. എരുമേലി സി.ഐ റ്റി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ള അന്‍സാരിയെയും സുഹൃത്തിനെയും കണ്ട് മൊഴി രേയപ്പെടുത്തി…