വഴിയോര കച്ചവടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം ചോറ്റിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് പനക്കച്ചിറ സ്വദേശി പ്രസാദിനെ നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിലേല്പിച്ചു. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് മുണ്ടക്കയം ചോറ്റിയിൽ കച്ചവടക്കാരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റത്.

പാറത്തോട് സ്വദേശികളായപുളിമൂട്ടിൽ, മുജീബ്, പാറയ്ക്കൽ സുനീർ എന്നിവരെയാണ് മറ്റൊരു കച്ചവടക്കാരനായ പനക്കച്ചിറ സ്വദേശി പ്രസാദ് വെട്ടിപ്പരുക്കേല്പിച്ചത്. പരു ക്കേറ്റ ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുജീബി ന്റെ ഇടതു കൈത്തണ്ടയിലും വലതുകൈയിലെ വിരലിലുമാണ് വെട്ടേറ്റിരിക്കുന്നത്. സുനീറിന്റെ മുഖത്താണ് മുറിവേറ്റിരിക്കുന്നത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയാ യിരുന്നു സംഭവം. പാറത്തോടുകാരായ മുജീബും, സുനീറുംനാളുകായി ദേശീയപാതയോ രത്ത് പഴവർഗ്ഗങ്ങളുടെ വഴിയോര കച്ചവടം ഒരുമിച്ച് നടത്തി വരികയാണ്.ഇതിനിടെ ഞായറാഴ്ച ഇവിടെ എത്തിയ പ്രസാദ് ഇവിടെ നിന്നും കച്ചവടം നടത്തുന്നത് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു..മുൻവർഷങ്ങളിൽ ഈ പ്രദേശത്ത് കച്ചവടം നടത്തുന്നത് താനാണ് എന്നതായിരുന്നു ഇയാളുടെ വാദം.ഇത് കണക്കിലെടുക്കാതെ രാവിലെ സുനീർ കച്ചവടം തുടങ്ങിയപ്പോൾ കത്തിയുമായെത്തിയ പ്രസാദ് അക്രമിക്കു കയായിരുന്നു എന്ന് പറയപ്പെടുന്നു.

സുനീറിന്റെ മുറിവിൽ നിന്നും രക്തം വരുന്നത് തടയാൻ ഐസ് ക്യൂബ് എടുക്കുന്നതിനി ടെ മുജീബിനെയും ഇയാൾ കത്തി കൊണ്ട് വെട്ടി നാട്ടുകാർ ചേർന്നാണ് പ്രസാദിനെ തടഞ്ഞുവച്ച് തുടർന്ന് പോലീസിലേല്പിച്ചത്. പിടിയിലായ ഇയാൾ കഴിഞ്ഞ രണ്ടു ദിവസങ്ങളി’ലായി സമീപത്തെ മറ്റ് വഴിയോര കച്ചവടക്കാരെയും ഭീക്ഷണിപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.