മുണ്ടക്കയം:കൂട്ടിക്കലില്‍ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ യുവാവും ബന്ധുവും വീടാക്രമിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് കൂട്ടിക്കല്‍ മാത്തുമല സ്വദേശികളായ സുനില്‍, രാജേഷ് എന്നിവര്‍ക്ക് എതിരെ മുണ്ടക്കയം പോലീസ് കേസെടുത്തു.

കൂട്ടിക്കല്‍ മാത്തുമല സ്വദേശി മണല്‍പ്പാറയില്‍ വിജയന്റെ വീടാണ് അയല്‍വാസിയായ യുവാവും ബന്ധുവും ചേര്‍ന്ന് ആക്രമിച്ചത്.വിജയന്റെ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ സംഘം വീട് അടിച്ച് തകര്‍ക്കുകയും വീട്ടിലുള്ളവരെ അക്രമിക്കുകയുമായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സുനിലിനും ബന്ധു രാജേഷിനുമെതിരെ മുണ്ടക്കയം പോലീസ് കേസെടുത്തു. പരുക്കേറ്റ വിജയനും മകന്‍ അരുണും ബന്ധുക്കളാ യ മറ്റ് ഏഴ് പേരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഞായറാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സുനില്‍ വിജയന്റെ മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് വീട്ടിലെത്തി ആവശ്യപ്പെടുകയാ യിരുന്നു.ഇതിന് തയ്യാറല്ലന്ന് അറിയിച്ചതോടെ ബന്ധുവായ രാeജഷുമായി ചേര്‍ന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞ് കൊണ്ട് വീട്ടുകാരെ ആക്രമിച്ചു.
ഇതിനിടെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനും വിച് ഛേദിച്ചു. വീട്ടിലുണ്ടായിരുന്ന വര്‍ അയല്‍ വീട്ടില്‍ അഭയം തേടിയതോടെ ഇരുവരും ഇവിടെയുമെത്തി. മാരകായുധങ്ങ ളടക്കം ഇവരുടെ കയ്യിലുണ്ടായിരുന്നു. വിജയന്റെ വീട് കരിങ്കല്ല് ഉപയോഗിച്ച് എറി ഞ്ഞ് തകര്‍ത്ത നിലയിലാണ്.