വഴിയെച്ചൊല്ലിയുള്ള തർക്കത്തിലാണ് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഇമാമിനും പിതാവിനും പരിക്കേറ്റത്. കായംകുളം താമരക്കുളം കണ്ണനാംകുഴി പുന്നത്തറയിൽ ഹമീദ്‌(73),മകൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ജുമാ മസ്ജിദ്‌ ചീഫ്‌ ഇമാം അബ്ദുൽ സലാം മൗലവി(38)എന്നിവർക്കാണു മർദ്ദനമേറ്റത്‌. ചൊവ്വാഴ്ച രാവിലെ 10 മണി യോടെയായിരുന്നു സംഭവം.ഹമീദിന്റെ രണ്ടാമത്തെ മകൻ അൻഷാദ് താമരക്കുളം പഞ്ചായത്തിലെ ഒന്നാംവാർഡായ കണ്ണനാകൂഴിയിലാണ് താമസം.

വീടിന് ചുറ്റുമതിൽ നിർമിക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിരുന്നു. സമീപ കോളനിയിലേക്കുള്ള വഴിയെ ചൊല്ലിയായിരുന്നു തർക്കം. ഇതു സംബന്ധിച്ച്‌ നിരവധി ഒത്തുതീർപ്പ് ചർച്ചകളിലൂടെ ഏകദേശ പരിഹാരമായിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച്ച മുതൽ തർക്കസ്ഥലം ഒഴിവാക്കി അടിത്തറ കെട്ടാനുള്ള വാനം എടുപ്പ് തുടങ്ങിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ സമീപത്തെ ചിലർ എത്തി നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതേചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്നാണു ഇമാമിനും പിതാവിനും പരിക്കേറ്റത്. മൺവെട്ടി, കമ്പിപാര,ഇരുമ്പ്‌ വടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച്‌  ജെ.പി സദനത്തിൽ ജനാർദ്ദനൻ പിള്ള,ചക്കാലക്കൽ തറയിൽ സുകുമാരൻ, കിഴക്കതെക്കതിൽ ശിവരാമൻ,കൊച്ചു മീനത്തതിൽ സജി,ചക്കാലക്കൽ തറയിൽ മനോജ്‌, കൊച്ചുമീനത്ത തിൽ വിജയൻ, ഞാനാശ്ശേരിൽ അബ്ദുൽ ലത്തീഫ്‌,ശശി എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു ആക്രമണമെന്ന് അബ്ദുൽ സലാം മൗലവി പറഞ്ഞു. ‌സ്ത്രീകൾക്ക്‌ നേരെയും ഇവർ അസഭ്യം പറയുകയുണ്ടായി.

പരിക്കേറ്റ ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവ സ്ഥലത്തെത്തിയ പോലീസ്‌ പക്ഷപാതിത്വപരമായി പെരുമാറിയതായി ആരോപണം ഉണ്ട്‌.വള്ളികുന്നം പോലീസിൽ പരാതി നൽകിയെങ്കിലും രാത്രി വൈകിയും മൊഴി രേഖപെടുത്തിയിട്ടില്ല.