എരുമേലിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തു കുടുങ്ങിയ ആള്‍ അത്ഭുത കരമായി രക്ഷപ്പെട്ടു.ഇരുപതോളം പേർക്ക് പരിക്ക്…

എരുമേലി:ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവ സമാപനത്തോട് അനുബസി ച്ച് നടന്ന ആറാട്ടിനിടെ ആന ഇടഞ്ഞു.പ്രധാന ആനക്ക് അകമ്പടി സേവിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. ഒപ്പമുള്ള ആനയെ കുത്തി പരിക്കേല്‍പ്പിച്ചു. ഒടുവില്‍ മയക്കു വെടി സംഘം എത്തി വെടിവെച്ച് തളക്കുകയായിരുന്നു. ഇടഞ്ഞ ആനയുടെ കുത്തേറ്റ് അക്രമത്തിന് മുതിര്‍ന്ന ആനയെ ശാന്തമാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വെളുപ്പിന് ഒരു മണിയോടെയാണ് അനയെ തളച്ചത്.

എരുമേലി പത്തനംതിട്ട പാതയിലെ വലിയമ്പലത്തിന് മുന്നിലാണ് ഇടഞ്ഞ ആന നിലയുറ പ്പിച്ചിരിക്കുന്നത്. ഹരിപ്പാട് സ്വദ്ദേശിയുടെ പാർത്ഥൻ എന്ന ആനയാണ് വിരണ്ടത്. ആനപ്പുറത്ത് തിടപ്പേറ്റാന്‍ എരുമേലി സ്വദേശിയായ യുവാവ് ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തിയെങ്കിലും അനപ്പുറത്ത് നിന്നും ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടഞ്ഞ ആനയുടെ പുറത്ത് കുടങ്ങിയ എരുമേലി സ്വദേശിയെ മുക്കാല്‍ മണിക്കൂറിന് ശേഷമാണ് രക്ഷപ്പെട്ട്. അവശ നിലയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടഞ്ഞ ആന മൂന്നോളം വാഹനങ്ങള്‍ തകര്‍ത്തതായാണ് വിവരം. ആന വിരണ്ടത് കേട്ട് പരിദ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടായ പാതയില്‍ പോലീസ് വഴി തിരിച്ച് വിട്ടു. വന്‍ പോലീസ് സംഘം സ്ഥലത്ത് ഉണ്ട്.