കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അഞ്ചിലിപ്പ ചെരിപ്പുറത്ത് സിറാജിന്റെ ഉടമസ്ഥയിലുള്ള ആര്‍.എസ്.എ ഡെക്കറേഷന്‍ ആന്റ് സൗണ്ട് സിന്റ നേരയാണ് ആക്രമണം നടന്നത്. ഓട്ടോയിലെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ കടക്കുളളിലേക്ക് കയറി അടിച്ച് തകര്‍ക്കുക യായിരുന്നു.

കടക്കുള്ളിലുണ്ടായിരുന്ന മൊബൈല്‍ മോര്‍ച്ചറി യൂണിറ്റിനും സൗണ്ട് സിസ്റ്റത്തിനും കേടുപാടുകള്‍ സംഭവിച്ചു.കൂടാതെ മേശവലിപ്പിലുണ്ടായിരുന്ന ഏകദേശം മുപ്പതിനായിരം രൂപയും ഇവര്‍ കൊണ്ട് പോയതായി കടയുടമ സിറാജ് പറഞ്ഞു.

ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി സിറാജ് പറഞ്ഞു. കണ്ടാലറിയാവുന്ന ഇവര്‍ ക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.