അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ പക്ഷം പിടിച്ചില്ലനാരോപിച്ച് സഹോദരിമാ രെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കൊക്കയാർ പഞ്ചായത്തിന് സമീപം താമസി ക്കുന്ന കുമ്പളാം കുന്നേൽ കുഞ്ഞേപ്പിന്റെ മക്കളായ രജിത സഹോദരി ആരതി എന്നിവ ർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ആഴ്ച്ച അയൽവാസികൾ തമ്മിലുള്ള ത ർക്കത്തിൽ ഇവർ അയൽവാസികളായ കളപ്പുരയ്ക്കൽ നന്ദന്റയും രജനിയുടെയും പ ക്ഷം പിടിച്ചില്ലന്നാരോപിച്ച് ദിവസവും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും തുണി പറിച്ച് നഗ്നരായി ആംഗ്യങ്ങൾ കാ ണിക്കുകയും ചെയ്തത് എതിർത്താണ് വെട്ടേൽ ക്കുവാൻ കാരണം.

വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ രജിതക്കും ആരതിക്കും തലക്ക് പരിക്കേറ്റിട്ടുണ്ട് . കൂടാതെ വടി കൊണ്ട് കൈക്കും കാലിലും മർദ്ദിച്ചതായും ഇവർ പറയുന്നു.സാരമായി പരിക്കേറ്റ ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.നന്ദൻ മുണ്ടക്കയം സ്‌റ്റേഷനിൽ തന്നെ ഒമ്പതോളം കേസിൽ പ്രതിയാണന്നും ഇയാൾക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു.