മുണ്ടക്കയം കോരുത്തോട്  മുക്കുഴി വെള്ളാരംകുന്ന് വള്ളിത്തോട് പൂക്കുറ്റിത്താവള ത്തിൽ വച്ചാണ് ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തി കൊന്നത്. പരമ്പരാഗത ശബ രിമല തീർത്ഥാടക പാതയാണിത്. മരണപ്പെട്ട തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. ആരാണന്ന് തിരിച്ചറി ഞ്ഞിട്ടില്ല. അപകട സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ ഇവിടേക്ക് എത്തി ച്ചേരുവാൻ പോലീസിനോ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കോ സാധിച്ചിട്ടില്ല. മുറിഞ്ഞ പുഴ ഫോ റസ്റ്റ് സബ്ഡിഡിവിഷന്റെ കീഴിൽ വരുന്നതാണ് പ്രദേശം. വന്യമൃഗങ്ങളുടെ ശല്യം ഉള്ള തിനാൽ രാത്രി കാലങ്ങളിൽ ഭക്തരെ ഇതിലെ കടത്തിവിട്ടിരുന്നില്ല.ഏഴരയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തെ തുടർന്ന് സുരക്ഷക്കായി  ശബരിമല തീർത്ഥാടകരെ മുക്കുഴിയിൽ നിന്നും കട ത്തി വിടുന്നില്ല.കാട്ടാന അക്രമം നടന്ന സ്ഥലത്തു നിന്നും പിൻതിരിയാതെ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്.പുലർച്ചെ നാലുമണിയോടെയാണ് വെള്ളാരം ചെറ്റയിൽ  കാട്ടാന അക്രമത്തിൽ ഒരു അയ്യപ്പ തീർത്ഥാടകൻ മരിച്ചത്.സംഭവ സ്ഥലത്ത് നിന്നും കാ ട്ടാനകൂട്ടം പിൻമാറാത്തതിനാൽ പൊലീസിനോ വനപാലകർക്കോ മുക്കുഴി കടന്നു പോ കാൻ കഴിഞ്ഞിട്ടില്ല.