കൂരാലിയിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം സെന്റർ പ്രദേശവാസികളാ യ നൂറുകണക്കിന് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്നതാണ്. എന്നാൽ ഇന്നിത്  അധികൃതരുടെ നിരുത്തരവാദപരമായ നടപടികൾ മൂലം കാലാകാലങ്ങളായി തോന്നിയ രീതിയിൽ ആണ് പ്രവർത്തനം.
പൊൻകുന്നം കഴിഞ്ഞാൽ പിപി റോഡിൽ പണമിടപാടുകൾക്ക് ഉള്ള ഏക ആശ്രയം ആ ണ് ഈ എടിഎം സെന്റർ. എന്നാൽ ഒരു മാസത്തിലെ ഭൂരിഭാഗം ദിവസങ്ങളിലും ഇത് പ്രവർത്തനരഹിതം ആണ്. സാധാരണക്കാരായ  നിരവധി ആളുകൾളാണ് ഇതുമൂലം ബു ദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. സമാന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസും കോ ൺഗ്രസും മുൻപും നിരവധി തവണ എടിഎം പ്രവർത്തനരഹിതം ആയപ്പോൾ പ്രക്ഷോഭ ങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ഒരു സമയത്ത് എടിഎം മെഷീൻ തന്നെ മാറി വ യ്ക്കുകയാണ് എന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു.
എന്നിട്ട് പോലും സ്ഥിരമായി ഇത്തരത്തിൽ എടിഎം സേവനം നഷ്ടമാകുന്നത് വഴി ഉപ ഭോക്താക്കളായ നിരവധി ആളുകൾക്കാണ് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. എ ത്രയും വേഗം എടിഎന്റെ പ്രശ്നം പരിഹരിക്കാൻ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണം എന്ന് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമരമുറകൾ ആയി മുന്നോട്ട് പോകാൻ ആണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ തീരുമാനം എന്ന് മണ്ഡലം പ്രസിഡന്റ് ജോഷി.കെ ആന്റണി അറിയിച്ചു.