കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിനെ ദേശീയതലത്തിൽ തന്നെ ശ്രദ്ദേയമാക്കികൊണ്ടു ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലെറ്റിക്സ് മീറ്റിൽ  കോളേജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായാ റൊണാൾഡ്‌ ബാബു 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടികഴിഞ്ഞ മാസം മംഗലാപുരത്തു നടന്ന അന്തർ സർവകലാശാല മീറ്റിൽ വെങ്കല മെഡൽ ജേതാവ് കൂടിയാണ് റൊണാൾഡ്‌. അന്തർ സർവ്വകലാശാല മീറ്റില്ലേ ആദ്യ എട്ടു സ്ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ എറ്റവും വലിയ കായിക മത്സരമായ ഖേലോ ഇന്ത്യ മീറ്റിൽമുംബൈ സർവകലാശാലയിലെ ആൽഡൺ നിഷാദിനെ ഫോട്ടോ ഫിനിഷിൽ മറികടന്നാണ് റൊണാൾഡ്‌ ബാബു ചരിത്ര നേട്ടം കരസ്ഥമാക്കിയത്മികച്ച സമയമായ 14.6 സെക്കന്റ്‌ ഓടിയാണ്  നേട്ടംഎം ജി സർവ്വകലാശാല മീറ്റിലും മികച്ച പ്രകടനത്തിലൂടെ സ്വർണം നേടിയാണ് റൊണാൾഡ്‌ ഖേലോ ഇന്ത്യ  മത്സരത്തിന് യോഗ്യത നേടിയത്.

എറണാകുളം പച്ചാളം സ്വദേശികളായ പാനികുളത്തു വീട്ടിൽ ബാബു ഓമന ദമ്പതികളുടെ മൂത്ത മകനായ റൊണാൾഡ്‌ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ കേരള സംസ്ഥന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്സഹോദരനും കായികതാരവുമായ റോബർട്ട്‌ ബാബുവും  കോളേജിലെ തന്നെ  ഒന്നാം വർഷ വിദ്യാർത്ഥിയാണ്. 2015 മുതലാണ് കോളേജിൽ  സ്പോർട്സ് കൗൺസിൽ അക്കാദമി മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ചത്ദേശീയസംസ്ഥാനസർവ്വകലാശാല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ് ഡി കോളേജിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്കോളേജിലെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക്  നേതൃത്വം നൽകുന്നത്തു കായിക വകുപ്പ് മേധാവി പ്രൊഫ പ്രവീൺ തര്യനുംഅക്കാദമിയിലെ മുഖ്യ പരിശീലകൻ സംസ്ഥാന സ്പോർട്സ് കൗൺസിലിലെ  ശ്രീബൈജു ജോസഫ് ആണ്ഇരുപതോളം കായിക വിദ്യാർഥികൾ അക്കാഡമിയിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്