കാഞ്ഞിരപ്പളളി : പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ 2000  എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം ‘ഇതളുകൾ -2000’എന്ന പേരിൽ 2020 ജനുവരി 18 ശനിയാ ഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.
പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ്‌ ഷെഫീഖ് കബീർന്റെ അധ്യക്ഷതയിൽ ചേരുന്ന സ്നേഹ സംഗമം സ്കൂൾ മാനേജർ ഫ. ജോസ് വലിയമറ്റം സിഎംഐ ഉൽഘാടനം ചെയ്യുന്നതും സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. സെബാസ്റ്റ്യൻ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
സ്നേഹസംഗമത്തിൽ ഫാ. മാത്യു പാട്ടത്തിൽ സിഎംഐ, തോമസ് മാത്യു, സുനിത. N. സലാം, ലിഞ്ചു പി ചന്ദ്രൻ, ബോബൻ ജോൺസൺ, മുഹമ്മദ്‌ റാഫി, അൻവർ റഷീദ്, ലിജോ മോൻ സിസി, ജോമി തുടങ്ങിയവർ സംസാരിക്കുന്നതാണ്. ചടങ്ങിൽ  അധ്യാപ കരെ ആദരിക്കുന്നതാണ്. തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക നിയ ബിനു പഥ്യലാ യുടെ ഗാനവിരുന്നും, ഫ്ളവർസ് ചാനൽ കോമഡി ഉത്സവത്തിലൂടെ പ്രസ്തനനായ അശ്വിന്ത്  അനിൽകുമാർ, ശബ്ദാനുകരണത്തിലൂടെ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ റെക്കോർഡ് നേടിയ അരുൺലാൽ പിഎം, കാഞ്ഞിരപ്പള്ളി യുടെ മികച്ച കലാ കാരികൾ അവതരിപ്പിക്കുന്ന ഡാൻസ് തുടങ്ങിയവ പരിപാടിയോട് അനുബന്ധിച്ചു നടത്തപെടുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രോഗ്രാം.