ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ക്ക്, അസാദ് സേനയുടെ യൂണിറ്റ് അതാതു സ്ഥാപനങ്ങളിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ശില്പശാല,നാട്ടകം ഗവ.കോളേജിൽ, സംസ്ഥാന എൻഎസ്എ സ്  ഓഫീസർ ഡോ. ആർ എൻ അൻസർ മുഖ്യ വിഷയാവതരണം നടത്തി. മഹാത്മാ ഗാന്ധി സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. വിഎൻ ശിവ ദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 25ന് രാവിലെ ഒൻപതരക്ക് ആരംഭി ച്ച ശില്പശാലയിൽ കോട്ടയം ഗവ. കോളേജ് പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു.

തുടർന്ന്  പോലീസ്, എക്സൈസ്  എന്നീ വകുപ്പുകളിൽ നിന്നുമെത്തിയ ഉദ്യോഗസ്ഥ രോടൊപ്പം മാനസിക ആരോഗ്യ വിദഗ്ധനും പാനൽ ചർച്ചയിൽ പങ്കു ചേർന്നു.മഹാത്മാ ഗാന്ധി സർവകലാശാല, കേരള സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാ ശാല, ഹയർ സെക്കന്ററി, ഐഎച്ആർഡി, പോളിടെക്‌നിക് എന്നിവിടങ്ങളിലെ നൂ റിലധികം എൻഎസ്എസ്  പ്രോഗ്രാം ഓഫീസർമാർ തുടർന്നുള്ള ചർച്ചകളിൽ സജീ വ മായി പങ്കെടുക്കുകയും തങ്ങളുടെ സ്ഥാപനങ്ങളിൽ അസാദ് സേനയുടെ ഒരു ഇരുപ തംഗ യൂണിറ്റ് രൂപീകരിക്കുന്നതിന്റെ മാർഗ നിർദേശങ്ങൾ അവലംബിക്കുകയും ചെയ്തു.  ആസാദ് സേനാ സംസ്ഥാന പരിശീലകൻ രതീഷ് കുമാർ, പൂഞ്ഞാർ ഐ എച് ആർ ഡി പ്രോഗ്രാം ഓഫീസർ ഫെബിൻ, ആസാദ് സേന കോട്ടയം ജില്ലാ കോർഡിനേ റ്ററും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഫുഡ്‌ ടെക്നോളജി പ്രൊഫസറുമായ ഡോ. സണ്ണിച്ചൻ വി. ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.