കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ 26-ാം മൈൽ  പുളിമൂട്ടി ൽ ഫൗസിയക്ക്  6.25 ലക്ഷം രൂപ ചെ ലവഴിച്ച് ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാ മപഞ്ചായത്ത് വീടും സ്ഥലവും നൽകി.സ്ഥലം വാങ്ങുന്നതിന് 2.25 ലക്ഷം രൂപയും വീ ട് നിർമ്മാണത്തിന് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്. അവിവാഹിതയായ ഫൗ സിയ വർഷങ്ങളായി 26 മൈലിലുള്ള കുടുംബ വക കട മുറിയിലാണ് താമസിച്ച് വ ന്നിരുന്നത്.
ഇവർക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ച്  നൽകിയത്.ഗ്രാമപഞ്ചായത്തംഗം പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വീടിന്റെ താക്കോൽ പ്രസിഡന്റ് കെ. ആർ.തങ്കപ്പൻ ഫൗസിയക്ക് കൈമാറി.വൈസ് പ്രസിഡന്റ് റോസമ്മ തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ ദീപ്തി ഷാജി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി.എം.ഷാജി, കുടുബശ്രീ അക്കൗണ്ടന്റ് ടി.എം.റികാസ് എ ന്നിവർ പ്രസംഗിച്ചു.