കാഞ്ഞിരപ്പള്ളി: അനേകം പേരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന മറവി രോഗം എങ്ങനെയുണ്ടാകുന്നുവെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും മറ്റും വിശദമാ ക്കിക്കൊണ്ട് പ്രഗത്ഭ സൈക്യാട്രിസ്റ്റായ ഡോ.രഞ്ജു ജോസഫ് എം.ബി.ബി.എസ്, എം. ഡി, എല്‍.എല്‍.എം., എം.ആര്‍.സി.പി.(ലണ്ടന്‍) നയിച്ച സെമിനാര്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

അസോവ പ്രസിഡന്റ് എബ്രാഹം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അസോവ െ്രസക്രട്ടറി ജോയി ജോസഫ് ഡോ.രഞ്ജു ജോസഫ്, പി.എല്‍.ഫി ലിപ്പ്, കെ.ജെ.ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.