മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി അബീസിന്റെ 7 വയസ്സുളള മകള്‍ക്ക് മജ്ജമാറ്റല്‍ ശസ്ത്രക്രിയക്കായി നാട് കൈകോര്‍ത്ത് ചികില്‍സ സഹായം നല്‍കുമ്പോള്‍ നാലു ദി വസം സ്വകാര്യ ബസ്സ് സമാഹരിച്ചത് ഇരുപത്തിമൂവായിരത്തോളം രൂപയാണ്. കോസ ടി -മുണ്ടക്കയം -തെക്കേമല റൂട്ടില്‍ ഓടുന്ന ഷൈബു ബസ്സ് ഉടമയും,ജീവനക്കാരും ചേ ര്‍ന്നു സമാഹരിക്കുകയായിരുന്നു. നാലുനാള്‍ ബസ്സില്‍ പ്രത്യേക ബക്കറ്റ് തയ്യാറാക്കി യാണ് പണ സമാഹരണം നടത്തിയത്. കൂടാതെ ഒരുദിവസം ടിക്കറ്റില്ലാതെ യാത്രക്കാ രോട് പ്രത്യേകം അറിയിച്ചു സമാഹരിച്ചു. ഡീസലും ചില്ലറ ചിലവുകളും ഒഴിച്ചു ലഭിച്ച തുകയും ഇതില്‍ ഉള്‍പ്പെടും.
മുണ്ടക്കയം ബസ്‌ററാന്‍ഡില്‍  നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പളളി മോട്ടോര്‍ അസിസ്റ്റന്‍ ഡ് വെഹിക്കിള്‍ ഇന്‍സ്‌പെടര്‍ സുരേഷ് ബാബു, ബസ്സ് ഉടമ വി.എസ്.അലി എന്നിവര്‍ ചേര്‍ന്ന് തുക ചികില്‍സ സഹായ സമിതി ചെര്‍മാനുമായ പഞ്ചായത്തംഗം ഫൈസല്‍ മോനു കൈമാറി. പഞ്ചായത്തംഗങ്ങളായ  ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്, സി നിമോള്‍ തടത്തില്‍, ജാന്‍സി തൊട്ടിപ്പാട്ട്, വിവധ സംഘടന ഭാരവാഹികളായ ആര്‍. സി.നായര്‍,  നൗഷാദ് വെംബ്ലി എന്നിവര്‍ പങ്കെടുത്തു.
മുൻപും ഷൈബു ബസ് ചികിത്സ സഹായ പണ സമാഹരണം നടത്തിയിട്ടുണ്ട്. കുട്ടി യുടെ ചികില്‍സ സഹായത്തിനായി ടൗണില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന അറഫ ബസ്സും ചൊവ്വാഴ്ച പണ സമാഹരണം നടത്തി.