കാഞ്ഞിരപ്പള്ളി : മജ്ജ മാറ്റിവെയ്ക്ക ൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന മുണ്ടക്കയ ത്തെ അസ്നായുടെ ചികിൽസാ നിധിയിലേക്ക് കാഞ്ഞിരപ്പളളി പേട്ട കവലയിലെ സി ഐടിയു ചുമട്ടു തൊഴിലാളികൾ ആദ്യ ഘട്ടമെന്ന നിലയിൽ 5000 രൂപ നൽകി. തുക  മുതിർന്ന ചുമട്ടുതൊഴിലാളി കെ പി നാസർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അം ഗം പി കെ പ്രദീപിന് കൈമാറി.

സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ രാജേഷ്, കെഎം അഷറഫ്, കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പികെ നസീർ , സെക്രട്ടറി പി എസ് സുരേന്ദ്രൻ  എന്നിവർ ചടങ്ങി ൽ പങ്കെടുത്തു.