നാടൊന്നിച്ചിട്ടും അസ്നയുടെ ജീവന് നിലനിർത്താനായില്ല. മുണ്ടക്കയം വണ്ടൻപതാൽ പ്ലാമൂട്ടിൽ അസീസിൻ്റ മകൾ അസ്ന ഒടുവിൽ മരണത്തിന് കീഴടക്കി. ഇന്ന് പുലർച്ചയെ യായിരുന്നു മരണം സംഭവിച്ചത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി കഴിയുന്നതിനിടയാണ് മരണം സംഭവിച്ചത്. അസ്നയുടെ ചികിത്സക്കായി പണമില്ലാതെ വന്നപ്പോൾ നാട് ഒന്നിച്ച് ശസ്ത്രക്രിയക്കായി 40 ലക്ഷം രൂപ സമാഹരിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ചയായി ആരോഗ്യാവസ്ഥ ആശങ്കയിലായിരുന്നു.