കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ല്ലി​നി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും ഉ​ന്നാ​വോ​യി​ൽ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലും പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്നു. ഇ​ന്ന​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സാ​യാ​ഹ്ന​ന ധ​ർ​ണ​ക​ളും ന​ട​ത്തി. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ സം​ഘ​ട​ന​ക​ളു​ടെ​യും സ്പാരോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും നേ​തൃ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.DYFl കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിക്ഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധയോഗം ബ്ലോക്ക് സെക്രട്ടറി VN രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാ ഹികളായ BRഅൻഷാദ്, അജാസ് റഷീദ്, മുഹമ്മദ്‌ നെജീബ്, അനിൽ മാത്യു, ബിബിൻ BR, ധീരജ് ഹരി എന്നിവർ നേതൃത്വം നൽകി.ഏന്തയാർ ടൗണിൽ നടന്ന പ്രതിഷേധ സായാ ഹ്നം ബ്ലോക്ക് കമ്മറ്റിയംഗം TIനിസ്സാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്കിലെ വിവിധ യൂണി റ്റുകളിലും പ്രതിഷേധജ്വാല തെളിയിച്ചു.ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും ഇ​വ​രു​ടെ മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രേ​യാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.ക്രൂരമായി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാ രിക്ക് ഐക്യ ദാര്‍ ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ ജ്യാലയും സംഘടിപ്പി​ച്ചു. വൈകുന്നേരം ഏഴു മണിക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയിലാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പി​ച്ചത്.പാ​റ​ത്തോ​ട്: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ്മേ​ള​നവും ന​ട​ത്തി. മെ​ഴു​കു​തി​രി ക​ത്തി​ച്ചു ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ലൈ​ബ്ര​റി ഹാ​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്രകടനമായി സ​മ്മേ​ള​ന ന​ഗ​രി​യാ​യ പാ​റ​ത്തോ​ട് ടൗ​ണി​ലെ​ത്തി​ച്ചേ​ർ​ന്നു.ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​എ. സൈ​നി​ല്ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഐ. ഷാ​ഹു​ൽ ഹ​മീ​ദ്, സു​രേ​ന്ദ്ര​ൻ കൊ​ടി​ത്തോ​ട്ടം, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സു​രേ​ഷ് ടി.​വി., ആ​മി​ന ന​സീ​ർ, മാ​ഹി​ൻ ബ​ഷീ​ർ, പി.​ടി. അ​ബ്ദു​ൾ​സ​ലാം ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ഠുവയി​ലെ ബാലികയെ കി​രാ​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് ഇ​ട​ക്കു​ന്നം ശാ​ഖാ ക​മ്മി​റ്റി പ്ര​തി​ക്ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജ​ലാ​ൽ പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. അ​ബ്ദു​ൾ ജ​ലീ​ൽ, കെ.​എം. അ​ബ്ദു​ൾ അ​സീ​സ്, ഷു​ക്കൂ​ർ ഇ​ട​ക്കം, വി.​എം.​എ. റ​ഷീ​ദ്, ഷ​റ​ഫു​ദീ​ൻ, അ​ൽ​ത്താ​ഫ് ഉ​മ്മ​ർ, ഉ​നൈ​സ് നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാഞ്ഞിരപ്പളളി : കാശ്മീരില്‍ എട്ട് വയസ്സുകരി ആസിഫാ ബാനുവിനെ മൃഗീയമായി കൊലപ്പെടുത്തിയ  സംഭവത്തില്‍ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പ ളളി മേഖല യോഗം പ്രതിഷേധിച്ചു.കോടിക്കണക്കന് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ രാജൃത്ത് പ്രായ പൂര്‍ത്തിയകാത്ത കുട്ടികളെ പിഴുതെറിയുന്ന കശ്മലന്‍മാര്‍ക്കെതിര രാജൃം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരഭോജികളും കാമഭ്രന്തന്‍മാരുമായ ഇത്തര ക്കാരെ ഇന്തൃന്‍ ജുഡീഷറി തൂക്കിലേറ്റി രാജൃത്തിന്റെ മാനംകാക്കണമെന്നും മേലില്‍ ഇത്തരം പ്രവണതകള്‍ രാജൃത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെ ന്നും  മണിമല ഇമാം ഷജീര്‍ മൗലവി വ്യക്തമാക്കി. യോഗം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. 
ആസിഫാ ബാനുവിന് നീതിക്കായുളള മുഴുവന്‍ പോരാട്ടത്തിലും  ലജ്‌നത്തുല്‍ മുഅല്ലിമീ ന്‍ സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യോഗം അറിയിച്ചു. തിങ്കളാഴ്ച രാവിലെ നൈനാര്‍ പളളി കവാടത്തില്‍ നിന്നും ആരംഭിക്കുന്ന  പ്രതിഷേധ പ്രകടനത്തില്‍ പൂര്‍ണ്ണമായും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന യോഗം ആവശൃപ്പെട്ടു. മേഖലാ പ്രസിഡ ന്റ് മന്‍സൂര്‍ മൗലവിയുടെ അദ്ധൃക്ഷതയില്‍ കൂടിയ യോഗത്തില്‍ മേഖല സെക്രട്ടറി സാദിഖ് മൗലവി സ്വഗതം പറഞ്ഞു.
യോഗത്തില്‍ അന്‍സാരി മൗലവി മണങ്ങല്ലൂര്‍ , അബ്ദുല്‍ ഗഫൂര്‍ മൗലവി പാറത്തോട് , അബ്ദുസ്സമദ് മൗലവി നൈനാര്‍ മസ്ജിദ് , അബ്ദുല്‍ ജലീല്‍ മൗലവി അഞ്ചിലിപ്പ , ബഷീര്‍ മൗലവി പനമറ്റം , ഹബീബുളള മൗലവി തോട്ടുമുഖം , സലാഹുദ്ദീന്‍ മൗലവി ഇടക്കുന്നം ,അജ്മല്‍ മൗലവി ഇടക്കുന്നം, സക്കീര്‍ ഹുസൈന്‍ മൗലവി എന്നിവര്‍ സംസാരിച്ചു