രാജീവ് ഗാന്ധി ജൻമദിനാചരണത്തിന്റെ ഭാഗമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാരീരികമായ ബുദ്ധിമുട്ടുകളെ മറികടന്നുകൊണ്ട് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആസി ഫ് അൻവർഷയെ ആദരിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ ഉണ്ണി ചെറിയാൻ ചീരൻ വേലിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ നിയോ ജക മണ്ഡലം ചെയർമാൻ നിബു ഷൗക്കത്ത് ഉപഹാരങ്ങൾ കൈമാറി.  കോൺഗ്രസ് ബ്ലോക്ക് ജി സുനിൽ കുമാർ , പി.പി.എ സലാം പാറയ്ക്കൽ, റസിലി തേനം മ്മാക്കൽ,   ഇക്ബാൽ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.