പുലിക്കു പിന്നാലെ ചെന്നായ ഭീതിയിലായിരിക്കുകയാണ് പെരുവന്താനം പഞ്ചായത്തിലെ ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് മേഖല. കഴിഞ്ഞ ദിവസം എ സ്റ്റേറ്റില്‍ ചെന്നായയെയും കണ്ടതായി തൊഴിലാളികള്‍ വെളിപ്പെടുത്തി യ താണ് വീണ്ടും ആശങ്ക വര്‍ധിച്ചിരിക്കുന്നത്.

ചെന്നാപ്പാറ ഭാഗത്തു ടാപ്പിംഗ് ജോലിക്കിടെ പുലി പോലെയുള്ള ഒരു ജീവി യെ കണ്ടതായി ചെന്നാപ്പാറ സ്വദേശിനിയായ മിനിയാണ് നാട്ടുകാരെ അറി യിച്ചത്. തുടര്‍ന്ന് വനം വകുപ്പ് അധികാരികളെത്തി സ്ഥലത്തു പരിശോധന നടത്തി. ജീവിയുടെ രൂപം തൊഴിലാളികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോടു വിവരിച്ചതോടെ ചെന്നായ ആകാമെന്ന നിഗമനത്തിലാണ് എത്തിയത്. എ ന്നാല്‍, ശബരിമല വനാതിര്‍ത്തിയുടെ ഭാഗമായ ഈ മേഖലയില്‍ ചെന്നായ യുടെ സാന്നിധ്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും വനം വകുപ്പ് അ ധികൃതര്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എസ്റ്റേറ്റില്‍ പുലിപ്പേടിയുടെ തുടക്കം. നിരവധി തവണ പു ലിയെന്നു കരുതുന്ന ജീവിയെ കണ്ടെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍, പുലിയാണെന്നു സ്ഥിരീകരിക്കാന്‍ വനം വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ, മേഖലയില്‍ തോട്ടം തൊഴി ലാളികളുടെ നിരവധി പശുക്കളെയും നായകളെയുമെല്ലാം അജ്ഞാത ജീവി കടിച്ചുകീറി കൊന്ന നിലയിലും കാണപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ കൂട് സ്ഥാപിച്ചെങ്കിലും ഒരു ജീവിയെയും പിടികൂടാ ന്‍ സാധിച്ചില്ല.

എസ്റ്റേറ്റ് തൊഴിലാളി വളര്‍ത്തിയ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്ന നി ലയില്‍ കണ്ടതോടെ ഈ പ്രദേശത്തുകൂടി കൂട് സ്ഥാപിച്ചിരുന്നു. ഇതിലും ഒരു ജീവിയും വീണില്ല. മാസങ്ങള്‍ക്കു ശേഷം ഇതേ സ്ഥലത്തു തന്നെ മറ്റൊരു പശുക്കിടാവിനെയും അജ്ഞാത ജീവി കടിച്ചുകൊന്നു. ഇതോടെ ആശങ്ക പെരുകി. മൃഗങ്ങളെ ആക്രമിക്കുന്ന ജീവി ഇനി മനുഷ്യനെയും ആക്രമിക്കുമോയെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്. വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന ജീവി ഏതെന്ന് കണ്ടെത്തി നാടിന്റെ ആശങ്ക അകറ്റാന്‍ വനം വകുപ്പ് തയാറായില്ലെങ്കില്‍ സമരരംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.