പൊൻകുന്നം: ആശാനിലയം സ്പെഷ്യൽ സ്കൂളും ജില്ലാ സ്പെഷ്യൽ എംപ്ലോയ്മെന്റ് റീജിയണൽ ഓഫിസും ചേർന്നു ഭിന്നശേഷിയുള്ള കുട്ടികളെ എംപ്ലോയ്മെന്റ് എ ക്സ്ചേഞ്ചിൽ പേരു ചേർക്കലും ബോധവൽക്കരണ ക്ലാസും നടത്തി.വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.

റീജിയണൽ ഓഫിസർ വി.പി.ഗൗതമൻ അധ്യക്ഷത വഹിച്ചു.ആശാനിലയം സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ലിറ്റി സേവ്യർ,കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് ഓഫിസർ ജയകൃഷ്ണൻ,ആൽബിൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

റ്റീം റിപ്പോർട്ടേഴ്സ് പൊൻകുന്നം…