കാഞ്ഞിരപ്പള്ളി: കാട്ടാന കൃഷി നശിപ്പിച്ച കോരുത്തോട് പഞ്ചായത്തിൽപ്പെട്ട 504 കോളനി, മാങ്ങാപേട്ട പ്രദേശത്ത് സൗരോർജ വേലികൾ സ്ഥാപിക്കുന്നതിനുള്ള അടിയ ന്തിര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഇതിനാവശ്യമായ തുക വാർഷികപദ്ധതി യിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെ ന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു. വനാതിർത്തിയിൽ താമ സിക്കുന്ന കർഷകരുടെ സ്വത്തും ,ജീവനും, കൃഷിയിടങ്ങളും സംരക്ഷിക്കുന്നതി നാവശ്യമായ നടപടികളും കൃഷി നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നാശനഷ്ടം നൽ കുവാനും വനം വകുപ്പ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.നേരത്തേ കാട്ടാനകൾ കൃഷി നശിപ്പിച്ച 504 കോളനി, മാങ്ങാപ്പേട്ട പ്രദേശങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ.ഷെമീർ, ഡിവിഷനംഗം വി.ടി.അയൂബ് ഖാൻ എന്നിവർ സന്ദർശിച്ചിരുന്നു. വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിന് വനാതിർത്തിയിൽ മഹാത്മാഗാ ന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ള് മുളകൾ ഉപയോ ഗിച്ച് വേലി നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.