കൂട്ടിക്കൽ പ്രളയബാധിതരുടെ പുനരധിവാസത്തിന് കാഞ്ഞിരപ്പള്ളി അസർ ഫൌ ണ്ടേഷനും അമേരിക്കൻ മലയാളി അസോസിയേഷൻ നന്മയും വടകര ആസ്ഥാനമാ യി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ തണലും ചേർന്ന് നിർമ്മിക്കുന്ന 11 വീടു കൾ ഉൾപ്പെടുന്ന അസർ നന്മ വില്ലേജിന്റെ ആദ്യഘട്ട 06 വീടുകളുടെ സമർപ്പണം സെബാസ്റ്റൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ കൊ ണ്ട് ജീവിതത്തെ അടയാളപ്പെടുത്തുന്നതും പ്രസിദ്ധി ആഗ്രഹിക്കാത്തതുമായ ഒരു വ്യ ക്തി നൽകിയ 75 സെന്റ് സ്ഥലത്ത് ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 06 വീടുകളുടെ സമർപ്പണമാണ് നടന്നത്.
അസർ ചെയർമാൻ മുജീബ് റഹ്‌മാൻ അദ്ധ്യക്ഷനായി. മുൻ നിയമസഭാഗം കെ. ജെ. തോമസ് മുഖ്യ പ്രഭാഷണവും കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ഷി ഫാർ മൗലവി അൽ കൗസരി അനുഗ്രഹ പ്രഭാഷണവും നടത്തി.നന്മ ഫൗണ്ടർ ട്രെസ്റ്റീ അബ്ദുൽ റഷീദ് മുഫ്തി, ഷംസുദീൻ മൗലവി, സുബൈർ മൗലവി, കെപി ഷംസുദീൻ, അഞ്ജലി ജേക്കബ്, കെപി നാസറുദീൻ,ഡോ. മുഹമ്മദ്‌ ഹനീഫ,മുഹമ്മദ്‌ അൻസാരി,  റഫീഖ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. എഞ്ചിനീർ ഫൈസ ൽ ഇസ്മായിൽ, കോൺടാക്ടർ നസീർ  എന്നിവരെ യോഗത്തിൽ ആദരിച്ചു.
കാഞ്ഞിരപ്പള്ളി മേഖലയിൽ സാമൂഹിക വിദ്യഭ്യാസ രംഗത്ത്  പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് “അസർ ഫൌണ്ടേഷൻ ” കേരള നാട്ടിൽ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്ത ങ്ങളിൽ സേവന നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ട് കൈയൊപ്പ് ചാർത്തിയ  അമേ രിക്കൻ പ്രവാസി മലയാളി അസോസിയേഷനാണ് “നന്മ”. കേരളത്തിൽ അങ്ങോളമി ങ്ങോളം ജീവകാരുണ്യ ആരോഗ്യമേഖലയിൽ തണലായി പ്രവർത്തിക്കുന്ന കൂട്ടായ്മയാ ണ് വടകര ആസ്ഥാനമായ തണൽ ചാരിറ്റബിൾ സൊസൈറ്റി. കൂട്ടിക്കൽ പ്രദേശത്തെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിൽ നേതൃത്വം നൽകിയ കൂട്ടായ്മയാണ് കൂട്ടിക്കൽ ടീം. ഇതോടൊപ്പം കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി നിർമ്മിക്കുന്ന ഒരു വീട് ഉൾപ്പെടുന്നതാണ് കൂട്ടിക്കൽ അസർ നന്മ വില്ലേജ്.