അരുന്ധതിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. താൻ വരച്ച പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം സ്ഥാനാർത്ഥി   തന്റെ ഗ്രാമത്തിലെത്തിയപ്പോൾ നേരിട്ട് താൻ വരച്ച ചിത്രം സമ്മാനിച്ചു. മുണ്ടക്കയം ഇഞ്ചിയാ നി ശ്രാമ്പി കോളനിയിൽ പരേതനായ ബോസിന്റെയും ഉഷയുടേയും ഏകമകളാണ് അരു ന്ധതി.

ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉഷ പാറത്തോട് മലനാട് ഡവലപ്പ്മെൻറ്റ്  സൊസൈറ്റിയിലെ ജീവനക്കാരിയാണ്. ഇട യ്ക്കിടെ ചിത്രങ്ങൾ വരയ്ക്കുന്ന അരുന്ധതി ഇനിയും ചിത്രങ്ങൾ വരച്ചുകൂട്ടുവാൻ ആഗ്രഹിക്കുന്നു.