ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനാ യി ആള്‍ക്കാര്‍ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്ട്രേട്ടിന് പുറപ്പെടു വിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ. നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കും.

ആയുധങ്ങളുമായി സംഘം ചേരുന്നതും, ആയുധങ്ങള്‍ മരണത്തിനിടയാക്കുന്നതുമായ കു റ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തിലധികം തടവും പിഴയും ലഭിക്കും. ജില്ലാ മജിസ്ട്രേട്ട്, സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് എന്നിവര്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാ രിനും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്.

എന്നാല്‍ രണ്ട് മാസത്തിലധികമുള്ള കാലയളവിലേക്ക് 144 നീട്ടിക്കൊണ്ടുപോകാന്‍ കഴി യില്ലെങ്കിലും മനുഷ്യ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന സന്ദര്‍ഭങ്ങളില്‍ സം സ്ഥാന സര്‍ക്കാരുകള്‍ നിരോധനാജ്ഞയുടെ കാലയളവ് ഉയര്‍ത്താറുണ്ട്. സംഘംചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്. 144 പ്രഖ്യാപിച്ചതി ന് ശേഷം പ്രദേശത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവ രും ശിക്ഷാര്‍ഹരാണ്. ജാഥ, യോഗം എന്നിവയും നിരോധനാജ്ഞ പ്രഖ്യാപനത്തോടെ കു റ്റകരമായി മാറുന്നു.നിരോ ധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടം കൂടുന്നതും, പൊതുയോഗങ്ങളും, പ്രതിക്ഷേധ പ്രകടനങ്ങളും നടത്തുന്നതും കുറ്റകരമാണ്.