തന്റെ 1000-ാമത്തെ മത്സരത്തിനിറങ്ങിയ നായകന്‍ ലയണല്‍ മെസി ഗോളടിച്ച്‌ മി ന്നിയപ്പോള്‍ ഓസ്ട്രേലിയയെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്ബാളിന്റെ  ക്വാ ര്‍ട്ടറിലെത്തി.ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് മെസിയും സംഘവും ആസ്ട്രേ ലിയയെ പരാജയപ്പെടുത്തിയത്.

35-ാം മിനിട്ടില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ പാസില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 57-ാം മിനിട്ടില്‍ ഓസ്ട്രലിയന്‍ ഗോളിയുടെ പിഴവ് മുതലെ‌ടുത്ത് ജൂലിയാന്‍ അ ല്‍വാരസ് രണ്ടാം ഗോളും നേടി. 77-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെ ല്‍ഫ് ഗോളാണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലെത്തിയത്. ഓറഞ്ച് പടയാണ് ക്വാർട്ട റിലെ എതിരാളികൾ.