വയനാട്ടിൽ മത്സരിച്ച എ.ഐ.സി.സി.അധ്യക്ഷൻ രാഹുൽഗാന്ധി വൻ ഭൂ രിപക്ഷത്തിൽ വിജയിച്ച് പ്രധാനമന്ത്രിയാകുന്നതിനായി ക്ഷേത്രത്തിൽ കോൺഗ്രസ് പ്രവർത്തകന്റെ വക അർച്ചന.

പൊൻകുന്നം പട്ടണത്തിൽ ഡീലക്‌സ് ജെന്റ്‌സ് ബ്യൂട്ടി പാർല ർ നടത്തുന്ന പി.എസ്.രാജു വാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വള്ളിയാങ്കാവ് ദേവീക്ഷേ ത്രത്തിൽ രാഹുൽഗാന്ധി, തിരുവോണം നക്ഷത്രം എന്ന പേരിൽ പുഷ്പാഞ്ജലി നടത്തി യത്. താൻ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് രാഹുൽ ഗാ ന്ധിയെന്ന് രാജു പറഞ്ഞു.